Header

ചാവക്കാട് നഗരസഭയുടെ 25 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 2019-20 വര്‍ഷത്തെ 25 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന്പ്രസ്തുത പദ്ധതികള്‍ക്ക് യോഗം സാമ്പത്തിക അനുമതി നല്‍കാൻ കൗൺസിൽ യോഗം തീരുമാനിച്ചു
നഗരസഭയില്‍ നടപ്പിലാക്കുന്ന പി.എം.എ.വൈ – ലൈഫ് പദ്ധതിയില്‍പ്പെട്ട അനര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കി 224 പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിതയ്യാറാക്കിയ പുതിയ ഡി.പി.ആര്‍. അംഗീകരിക്കാന്‍ തീരുമാനിച്ചു.
2019 ജനുവരി മുതല്‍ ജൂണ്‍ വരെ ഗുരുവായൂര്‍ വില്ലേജ് ഓഫീസ്
പ്രവര്‍ത്തിക്കുന്നതിനായി മുതുവട്ടൂരിലുളള ചാവക്കാട് നഗരസഭ ലൈബ്രറി
കെട്ടിടത്തിനു മുകളിലുളള ഹാള്‍ പി.ഡബ്ല്യു.ഡി നിരക്കില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. നഗരസഭാ ചെയർമാൻ .എന്‍.കെ.അക്ബർ അദ്ധ്യക്ഷത വഹിച്ചു .