മസൂദ് അസഹ്റിനെ ജയിലിൽ നിന്ന് പാക്കിസ്ഥാനിലേക്ക് അയച്ചത് ബി ജെ പി അല്ലേ : രാഹുൽ ഗാന്ധി
ബംഗളൂരു: പുൽവാമയിൽ ഭീകരാക്രമണം നടത്തിയ ജയ്ശെ മുഹമ്മദിെൻറ തലവൻ മസൂദ് അസഹ്റിനെ മുമ്പ് ഇന്ത്യൻ ജയിലിൽ നിന്ന് പാകിസ്താനിലേക്ക് അയച്ചത് ബി.ജെ.പി അല്ലേയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുെകാണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം കാണ്ഠഹാറിലേക്ക് റാഞ്ചി കൊണ്ടുപോയ വിമാനവും യാത്രക്കാരെയും തിരിച്ചു കിട്ടാൻ, ജയിലിലായിരുന്നു മസൂദ് അസ്ഹറിനെ അന്നത്തെ ബി.െജ.പി സർക്കാർ ജയിൽ മോചിതനാക്കിയ സംഭവത്തെ പരാമർശിച്ചു കൊണ്ടായിരുന്നു രാഹുലിെൻറ വിമർശനം.
കാവൽക്കാരനായ മോദിയെ അധിക്ഷേപിക്കാൻ അഴിമതിക്കാർ മത്സരിക്കുകയാണെന്നും മോദിയെ ആക്ഷേപിച്ചാൽ വോട്ട് ലഭിക്കുമെന്നാണ് അവർ കരുതുന്നതെന്നും പറഞ്ഞ് നേരത്തെ പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. മുംബൈ ഭീകരാക്രമത്തെ തുടർന്ന് തിരിച്ചടിക്കാൻ സൈന്യം തയാറായിരുന്നെന്നും എന്നാൽ സർക്കാർ അതിന് അനുവദിച്ചില്ലെന്നും മോദി ആരോപിച്ചിരുന്നു.