Madhavam header
Above Pot

പുതൂർ ഉണ്ണികൃഷ്ണൻ പുരസ്‌കാരം എം.ടി വാസുദേവൻ നായർക്ക് സമ്മാനിക്കും

ഗുരുവായൂർ : പുതൂർ ഉണ്ണികൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെയും ഫൗണ്ടേഷന്റെയും 2019 ലെ പുരസ്‌കാരം സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് ഏപ്രിൽ 2 ന് നടക്കുന്ന അഞ്ചാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും. 11111 രൂപയും വെങ്കലശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം . ഡോ.എം ലീലാവതി , ആലങ്കോട് ലീലാക്യഷ്ണൻ ഡോ പി രശ്മി എന്നിവരാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള സാഹിത്യത്തിന്റെ മാത്രമല്ല ഭാരതീയ സംസ്‌കാരത്തിന്റെയും ലോകമാനവികതയുടേയും സുകൃതമാണ് എം.ടി യും അദ്ദേഹത്തിന്റെ കൃതികളുമെന്ന് പുരസ്‌കാര നിർണ്ണയസമിതി വിലയിരുത്തി.

Vadasheri Footer