മുൻ മണലൂർ എം എൽ എ റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ എം.എൽ.എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച രണ്ടു മണിക്ക് കോട്ടയം തോട്ടക്കാട് സെന്‍റ് ജോർജ് കത്തോലിക്ക പള്ളിയിൽ നടക്കും.

Vadasheri

സി. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകളായി 1927 മാർച്ച് 17നാണ് ജനനം. ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ അംഗമായി.

1982ൽ ഇടുക്കിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽ നിന്നും 10ാം നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിൽ നിന്നും ജയിച്ചു.

Star

1960-63 കാലയളവിൽ കെ.പി.സി.സി വൈസ് പ്രസിഡൻറായും മഹിള കോൺഗ്രസ്​ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

റോസമ്മ ചാക്കോയുടെ നിര്യാണത്തിൽ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മൂന്നു തവണ നിയമസഭയിൽ എത്തിയ അവർ മികച്ച നിയമസഭാ സാമാജിക ആയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു