
കേരളത്തിലും ഒ ബി സി സംവരണം ഏകീകരിക്കണം :എച്ച്.എസ്.എസ്.വി

തൃശൂർ : ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലേതുപോലെയും കേന്ദ്ര സർക്കാറിനെയും മാതൃകയാക്കി കേരളത്തിലും ഒബിസി സംവരണം ഏകീകരിക്കണമെന്ന് ഹൈന്ദവ സമുദായ സൗഹൃദ വേദി സംഘടിപ്പിച്ച മധ്യമേഖലാ സമുദായ സംഘടനാ നേതൃസംഗമം. ആവശ്യപ്പെട്ടു സംവരണത്തിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുവാൻ വിളിച്ചു ചേർത്ത സമുദായ സംഘടനാ നേതാക്കളുടെ മുഖാമുഖം പരിപാടിയിലാണ് സംഘടനാ നേതാക്കൾ സംവരണ ഏകീകരണ ആവശ്യം ഉന്നയിച്ചത് .

1958ൽ രൂപീകരിച്ച കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് ചട്ടങ്ങൾ നാളിതുവരെ കാലാനുസൃതമായി പരിഷ്ക്കരിക്കാതെ, ഒബിസി വിഭാഗങ്ങളെ വിവിധ തട്ടുകളിലാക്കി പലപട്ടികയിൽപ്പെടുത്തി വിഭജിച്ച് നിർത്തുകയായിരുന്നു, കാലാകാലങ്ങളിൽ അധികാരത്തിലിരുന്നവർ ചെയ്യ്തതെന്ന് മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യ്തു കൊണ്ട് ഹൈന്ദവ സമുദായ സൗഹൃദ വേദി സംസ്ഥാന പ്രസിഡൻ്റ് ഡോ. പാച്ചല്ലൂർ അശോകൻ പറഞ്ഞു.


.എച്ച്.എസ്.എസ്.വി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പ്രദീപ് പണിക്കർ എങ്ങണ്ടിയൂരിൻ്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ജഗതി രാജൻ ,. സംഘടനാ സെക്രട്ടറി റ്റി.പി. പ്രേംകുമാർ എച്ച്.എസ്.എസ്.വി. ജില്ലാ പ്രസിഡൻ്റ് കെ.യു. രാജേഷ് പണിക്കർ സേതുമാധവൻ എന്നിവർ സംസാരിച്ചു
. സമാശ്വാസം പദ്ധതിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനം സേതുമാധവ പണിക്കർ, കെ.യു. രാജേഷ്, പ്രദീപ് എങ്ങണ്ടിയൂർ എന്നിവർക്ക് നല്കി ഡോ.പാച്ചല്ലൂർ അശോകൻ നിർവ്വഹിച്ചു. പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളുൾപ്പെടുന്ന മധ്യമേഖലയുടെ പ്രസിഡൻറായി പ്രദീപ്പണിക്കർ എങ്ങണ്ടിയൂരിനെയും
(തൃശൂർ) ജനറൽ സെക്രട്ടറിയായി
വി. മണികണ്ഠൻ (പാലക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു.

