തിരഞ്ഞെടുപ്പ് , താലൂക്ക് ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

">

ചാവക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.പാര്‍ട്ടി പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ കുറിച്ച് ക്ലാസും വിവി പാറ്റ് യന്ത്രത്തിന്റെ പരിചയപ്പെടുത്തലും യോഗത്തില്‍ നടന്നു.തഹസില്‍ദാര്‍ കെ.വി.അബ്രോസ് അധ്യക്ഷനായി.ഇത്തവണത്തെ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായിരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടെന്നും ഫ്‌ളക്‌സുബോര്‍ഡുകള്‍ ഉപയോഗിച്ചുള്ള പ്രചാരണം ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍ പ്രതിനിധികളെ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം പൊതുപെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരുമെന്നും ജാതി,മത അടിസ്ഥാനത്തിലുള്ളതും ആരാധനാലയങ്ങളെ വേദികളാക്കുന്നതുമായ പ്രചാരണം അനുവദിക്കില്ലെന്നും പ്രതിനിധികളെ അറിയിച്ചു.പ്രചാരണജാഥകള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ക്കും പോലീസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും പ്രതിനിധികളെ അറിയിച്ചു.മദ്യം,പണം,ഭീഷണി എന്നിവ വഴി വോട്ടര്‍മാരെ സ്വാധീനിക്കരുതെന്നും പൊതുജനങ്ങളുടെ സ്വകാര്യജീവിതത്തെ ബാധിക്കും വിധം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി.തിരഞ്ഞെടുപ്പിനെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് യോഗത്തില്‍ മറുപടി നല്‍കി.തുടര്‍ന്ന് വി.വി.പാറ്റ് യന്ത്രത്തെകുറിച്ച് പ്രതിനിധികള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി.തിരഞ്ഞെടുപ്പ് ഡപ്യൂട്ടി തഹസില്‍ദാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.വി.ഹരിദാസ്,പി.മുഹമ്മദ് ബഷീര്‍,എ.ടി.സ്റ്റീഫന്‍,സുമേഷ് തേര്‍ളി, കെ.കെ.സുധീരന്‍,എ.കെ.അബ്ദുള്‍ കരീം,എം.കെ.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors