Header 1 = sarovaram
Above Pot

ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദ് കൊല്ലപ്പെട്ടു

ചാവക്കാട്: ചാവക്കാട് പുന്നയില്‍ എസ് ഡി പി ക്കാരുടെ വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ്(40) മരണപ്പെട്ടു . ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന നൗഷാദിന്റെ മരണം രാവിലെ 9 നാണു ഡോക്ടർമാർ സ്ഥിരീകരിച്ചത് . .പരിക്കേറ്റവരില്‍ , കാവീട് സ്വദേശി ബിജേഷ്(40),പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ
വെളിപ്പെടുത്തി ഫെബിനയാണ് ഭാര്യ . മാതാവ് സൈനബ . കമറുദ്ധീൻ ,യൂസഫ് ,അഷറഫ് അസീസ് എന്നിവർ സഹോദരങ്ങളാണ്

പൂര്‍വ്വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്ലെന്ന് കരുതുന്നു.എസ് ഡി പി . പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിന് പി്ന്നില്‍ ഗൂഡാലോചനയുണ്ടെന്നും ് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപന്‍ ആരോപിച്ചു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തി

Astrologer

buy and sell new

Vadasheri Footer