എടക്കഴിയൂർ ആർ പി കിഡ്സിൽ യെല്ലോ ഡേ ആചരിച്ചു

">

ചാവക്കാട്: എടക്കഴിയൂർ ആർ പി കിഡ്സ്‌ ആന്റ് ആർപീസ് ജൂനിയർ സ്കൂളിൽ അധ്യാപകരും, വിദ്യാർത്ഥികളും യെല്ലോ ഡേ ആചരിച്ചു. നിറങ്ങൾ പഠിക്കുമ്പോൾ അതിലെ വിത്യസ്തതകളെ തിരിച്ചറിയാനും, കഴിക്കുന്ന ഫല വർഗ്ഗങ്ങളിൽ അധികവും അതിനു സമയമായി എന്ന് ബോധ്യപ്പെടുത്തുന്നതും ഈ നിറങ്ങളിലൂടെയാണെന്നും കുട്ടികൾക്ക് തിരിച്ചറിവുണ്ടാക്കാൻ ഈ ദിനം സഹായകമായി. ഇതിനായി വിത്യസ്ത ഫലവർഗ്ഗങ്ങളെ കുട്ടികൾക്ക് മുന്നിൽ അധ്യാപകർ പരിചയപ്പെടുത്തി. അധ്യാപകരായ ബീന, ആബിത, നഷീത സുലൈഖ ഷഹർബാൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors