Header Saravan Bhavan

മമ്മിയൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 9-ന്‌

Above article- 1

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലം നിറ ആഗസ്റ്റ് 9-ന് വെള്ളിയാഴ്ച (കര്‍ക്കിടകം 24) രാവിലെ 9.30-നും 10.30-നും നടക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ അറിയിച്ചു. ക്ഷേത്ര ആല്‍ത്തറയില്‍ നിന്നും മേല്‍ശാന്തിമാരും കീഴ്ശാന്തിമാരും ചേര്‍ന്ന്‌ കതിരുകള്‍ എഴുന്നെള്ളിച്ച്‌ ക്ഷേത്ര വാതില്‍ മാടത്തില്‍ മേല്‍ശാന്തി ലക്ഷ്മീനാരായണ പൂജ നടത്തി ക്ഷേത്രത്തിലെ ശ്രീകോലിലുകളില്‍ നിറ നടത്തിയ ശേഷം ഭക്തജനങ്ങള്‍ക്ക് കതിരുകള്‍ വിതരണം നടത്തുന്നതാണ്.

new consultancy

Astrologer

ഈ വര്‍ഷത്തെ പുത്തരി നിവേദ്യം 2019 സെപ്‌തംബര്‍ 5-ന് (ചിങ്ങം 20) വ്യാഴാഴ്ച കാലത്ത് 11 മണി മുതല്‍ 12 മണിവരെയുള്ള ശുഭ മുഹൂര്‍ത്തതിലും നടത്തുന്നതാണ.്. പുതിയതായി കൊയ്‌്തെടുത്ത അരി കൊണ്ടുള്ള പായസം മഹാദേവനും മഹാവിഷ്ണുവിനും മറ്റ്‌ ഉപദേവന്മാര്‍ക്കും നിവേദ്യക്കുന്നതും തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് 50 രൂപ രശീതി പ്രകാരം വിതരണം ചെയ്യുന്നതുമായിരിക്കും.

buy and sell new

Vadasheri Footer