Post Header (woking) vadesheri

സമൂഹത്തെ ക്രിമിനൽവൽക്കരിക്കുന്നതിൽ സിനിമകൾക്ക് വലിയ പങ്ക് : വൈശാഖൻ

Above Post Pazhidam (working)

തൃശൂർ : സമൂഹത്തെ ക്രിമിനൽവൽക്കരിക്കുന്നതിൽ സിനിമകളുടെ പങ്ക് തളളിക്കളയാനാവില്ലെന്നും പക എന്ന വികാരത്തെയാണ് ഭൂരിഭാഗം സിനിമകളും ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കോളേജിൽ പോയപ്പോൾ കട്ടപ്പ ബാഹുബലിയെ വധിച്ചത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം പറയാൻ കുട്ടികളെല്ലാം തയ്യാറായിരുന്നു. എന്നാൽ ചിന്താവിഷ്ടയായ സീത ആരുടെ കൃതിയാണെന്ന ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. ഇത്തരത്തിൽ ഇങ്ങനെയാണ് നമ്മുടെ സംസ്‌ക്കാരത്തെ രൂപീകരിക്കപ്പെടുന്നത്. വൈശാഖൻ വ്യക്തമാക്കി. കേരള സംഗീത നാടക അക്കാദമിയുടെ കഴിഞ്ഞ വർഷത്തെ സംസ്ഥാന പ്രൊഫഷണൽ നാടക പുരസ്‌ക്കാര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭിനയത്തിന്റെ യഥാർത്ഥ വേദിയാണ് നാടകമെന്നും സമൂഹത്തിന് ദിശാബോധം നൽകാൻ പ്രൊഫഷണൽ നാടകങ്ങൾ വഹിച്ച പങ്ക് പുസ്തകങ്ങളെക്കാൾ വലുതാണെന്നും വൈശാഖൻ പറഞ്ഞു.

Ambiswami restaurant

തൃശൂരിൽ അക്കാദമിയുടെ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററിൽ നടന്ന പുരസ്‌ക്കാര സമർപ്പണ ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത അദ്ധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ അക്ഷരജ്വാലയുടെ വേറിട്ട കാഴ്ചകൾ മികച്ച നാടകത്തിനുളള പുരസ്‌ക്കാരം നേടി. അമ്പലപ്പുഴ സാരഥിയുടെ കപടലോകത്തെ ശരികൾ കായകുളം കെപിഎസിയുടെ മഹാകവി കാളിദാസൻ മികച്ച രണ്ടാമത്തെ നാടകങ്ങളായി. വേറിട്ട കാഴ്ചകളുടെ സംവിധായകൻ വത്സലൻ നിസരി മികച്ച സംവിധായകനുളള പുരസ്‌ക്കാരവും കപടലോകത്തെ ശരികൾ സംവിധാനം ചെയ്ത രാജീവൻ മമ്മിളി രണ്ടാമത്തെ സംവിധായകനുളള പുരസ്‌ക്കാരം ഏറ്റുവാങ്ങി.

വേറിട്ട കാഴ്ചകളിലെ തോമ്പിൽ രാജശേഖരൻ മികച്ച നടനുളള പുരസ്‌ക്കാരം സ്വീകരിച്ചു. മികച്ച നടിക്കുളള പുരസ്‌ക്കാരം നയാപൈസയിലെ അഭിനയത്തിന് ഉഷ ചന്ദ്രബാബു ഏറ്റുവാങ്ങി. പകിടയിലെ ദിനേശ് മനയ്ക്കാലത്ത് രണ്ടാമത്തെ മികച്ച നടനുളള പുരസ്‌ക്കാരവും വേറിട്ട കാഴ്ചകളിലെ ചാന്ദിനി അബാസ് രണ്ടാമത്തെ നടിക്കുളള പുരസ്‌ക്കാരം ഏറ്റുവാങ്ങി. വേറിട്ട കാഴ്ചകളുടെ രചിയതാവ് ഫ്രാൻസിസ് ടി മാവേലിക്കര മികച്ച നാടകൃത്തിനുളള പുരസ്‌ക്കാരവും അക്ഷരങ്ങൾ എഴുതിയ പ്രദീപ് കുമാർ കാവുന്തറ രണ്ടാമത്തെ നാടകൃത്തിനുളള പുരസ്‌ക്കാരവും ഏറ്റുവാങ്ങി. മഹാകവി കാളിദാസൻ ഗാനമാലാപിച്ച കല്ലറ ഗോപൻ മികച്ച ഗായകനും പുരസ്‌ക്കാരവും ഇവൻ നായികയിലൂടെ ശുഭ രഘുനാഥ് മികച്ച ഗായികക്കുളള പുരസ്‌ക്കാരം സ്വീകരിച്ചു.

Second Paragraph  Rugmini (working)

യന്ത്രമനുഷ്യനിലൂടെ അനിൽമാള മികച്ച സംഗീത സംവിധായകനുളള പുരസ്‌ക്കാരം പകിടയിലെ ഗാനങ്ങൾക്ക് മുഹാദ് വെമ്പായം മികച്ച ഗാനരചിതയാവിനുളള പുരസ്‌ക്കാരം ഏറ്റുവാങ്ങി. പകിട, യന്ത്രമനുഷ്യൻ നാടകങ്ങളുടെ രംഗപടമൊരുക്കിയ വിജയൻ കടമ്പേരി മികച്ച രംഗപടസംവിധായകനുളള പുരസ്‌ക്കാരം നേടി. മികച്ച ദീപവിതാനത്തിന് മനോജ് നാരായണൻ പുരസ്‌ക്കാരം ഏറ്റുവാങ്ങി. നാടകങ്ങൾ യന്ത്രമനുഷ്യൻ, മഹാകവി കാളിദാസൻ. നയാപൈസിയിലൂടെ ബിജു ഇന്റിമേറ്റ് മികച്ച വസ്ത്രാലങ്കാരത്തിനുളള പുരസ്‌ക്കാരം നേടി. ഇവൻ നായികയിലൂടെ പ്രദീപ് നിലാംബരി സ്‌പെഷ്യൽ ജൂറി പുരസ്‌ക്കാരത്തിന് അർഹത നേടി.

buy and sell new

Third paragraph

കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ സ്വാഗതവും നിർവാഹക സമിതി അംഗം വി ഡി പ്രേമപ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് കൊല്ലം കാളിദാസ കലാസമിതിയുടെ അമ്മ നാടകം അരങ്ങേറി.