ഗുരുവായൂർ ദേവസ്വം ചെയർമാൻമാൻ രാജി വെച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ രാജിവച്ചു. മാർച്ച് 14 ചെയർമാന്റെ കാലാവധി തീരാനിരിക്കെയാണ് രാജി. സിപിഎം ധാരണ പ്രകാരമാണ് രാജി.

Poonthanam

നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പായി പുതിയ ഭരണസമിതി രൂപീകരിക്കാനാണ് ശ്രമം നടക്കുന്നത്. സിപിഎം നേതാവ് എ.വി ഗോപിനാഥ് പുതിയ ചെയർമാനാകുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്.

Vasudev Inn
Rugmani 700-200

കഴിഞ്ഞ ദിവസം പാലക്കാട് നടന്ന പാർട്ടി ഓഫീസ് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗോപിനാഥും ചർച്ച നടത്തിയിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് രാജി വെക്കേണ്ടി വന്നത്. മാർച്ച്‌ 9 ന് ഉത്സവം സമാപിക്കുന്നത് വരെ ചെയർമാൻ സ്ഥാനത്ത് തുടരാൻ പോലും പാർട്ടി അനുവദിച്ചില്ല

First Paragraph Jitesh panikar (working)