രാജീവ് ഗാന്ധി സദ്ഭവന അവാർഡ് എം പത്മകുമാറിന്

">

തൃശൂർ : രാജീവ് ഗാന്ധി സദ്ഭവന അവാർഡ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പത്മകുമാറിന്. തുടർച്ചയായി സ്വരാജ് ട്രോഫി നേടിയ ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എന്ന നിലയിലാണ് ഇദ്ദേഹത്തെ അവാർഡിന് പരിഗണിച്ചത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്ന നിലയിൽ രണ്ട് തവണയും പഴയന്നൂർ ഗ്രാമപഞ്ചായത്ത് മെമ്പറായും എം പത്മകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 45 വയസ്സിന് താഴെയുള്ള യുവ പൊതുപ്രവർത്തകരെ പരിഗണിച്ചുകൊണ്ടാണ് ഹൈദരബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജിവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡ് പ്രഖ്യാപിച്ചത്. 2020 മെയ് 21 ന് രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തിരുപ്പതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഉപരാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. അവാർഡ് തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് എം പത്മകുമാർ അറിയിച്ചു. പ്രൊഫ. എം രാധാകൃഷ്ണൻ, ഡോ. എം ദാമോദരൻ, ഡോ. കെ എസ് സുരേഷ് കുമാർ എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത് buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors