Header 1 = sarovaram
Above Pot

വലപ്പാട് വൊക്കേഷണൽ ഹയർസെക്കന്ഡറി സ്‌കൂളിന് ബസ് നൽകി

തൃപ്രയാർ : വലപ്പാട് വൊക്കേഷണൽ ഹയർസെക്കന്ഡറി സ്‌കൂളിന് നാട്ടിക നിയോജകമണ്ഡലം എം എൽ എ ഗീതാഗോപി സ്‌കൂൾ ബസ് സമർപ്പിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 26 സീറ്റുള്ള ബസ് സമർപ്പിച്ചത്. തീരദേശത്തെ പ്രധാന വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിന് സ്വന്തമായി വാഹനസൗകര്യമില്ലാത്തതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എം എൽ എ ഫണ്ട് ഉപയോഗപ്പെടുത്തി ബസ് സമർപ്പിച്ചത്.

buy and sell new

Astrologer

സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ എം എൽ എ ഗീതാഗോപി വണ്ടി ഫ്‌ളാഗ്ഓഫ് ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് മാസ്റ്റർ അധ്യക്ഷൻ ആയി. തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ വിശിഷ്ടാതിഥിയായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജയഘോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ മജീദ്, സ്‌കൂൾ പ്രിൻസിപ്പൽ വി ബി മുരളീധരൻ, പി ടി എ പ്രസിഡന്റ് എൻ ജി ജോഷി എന്നിവർ സംസാരിച്ചു.

Vadasheri Footer