Post Header (woking) vadesheri

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം, ചാവക്കാട്
കനത്ത ഗതാഗത നിയന്ത്രണം

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ചാവക്കാട് കനത്ത ഗതാഗത നിയന്ത്രണം .ചേറ്റുവ മുതല്‍ ചാവക്കാട് മുതുവട്ടൂര്‍ കുന്ദംകുളം വരെ ഉച്ചക്ക് 12 മണിമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുംഈ സമയങ്ങളില്‍ റോഡരികില്‍ വാഹനങ്ങള്‍ ഒരുകാരണവശാലും പാര്‍ക്ക് ചെയ്യാന്‍ അനുവധിക്കില്ല.

Second Paragraph  Rugmini (working)

വ്യാപാര സ്ഥാപനങ്ങളിലേക്കു വരുന്ന വാഹനങ്ങള്‍ കടക്കു മുമ്പില്‍ നിര്‍ത്താതിരിക്കാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ടതാണ.്ഉച്ചക്കു 12 മണി മുതല്‍ ത്യപ്രയാര്‍ ചേറ്റുവ വാടാനപ്പള്ളി ചാവക്കാട് വരെ ചരക്കു ലോറികള്‍ക്കു പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

പൊന്നാനി ഭാഗത്തു നിന്നും വരുന്ന ചരക്കു ലോറികള്‍ മണത്തല പള്ളി പരിസരത്തു പാര്‍ക്കു ചെയ്യേണ്ടതാണ്
3 . 30 ശേഷമെ കടന്നുപോകാന്‍ അനുവദിക്കു.വേദിക്കു സമീപവും പരിസരങ്ങളിലും കടകമ്പോളങ്ങള്‍ തുറക്കാന്‍ അനുവാദമില്ല.ഗ്യാസ് ഉപയോഗിക്കുന്ന കടകള്‍ വേദിക്കു സമീപമുണ്ടെങ്കില്‍ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റാന്‍ പോലീസ് നിര്‍ദേശം നല്‍കി.

Third paragraph



പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവർ നേരത്തെ ഇരിപ്പിടത്തിലെത്തണം. 12 മണിയോടെ പ്രസംഗങ്ങള്‍ ആരംഭിക്കും 2.10 നാണ് പ്രിയങ്ക വേദിയില്‍ എത്തുക 12 മണി മുതല്‍ ഒരു മണിക്കു മുമ്പായി പ്രവർത്തകരും മുന്നണി നേതാക്കളും വേദിയില്‍ കയറണം.വൈകിവരന്നവര്‍ക്ക് വേദിയില്‍ കയറാന്‍ സാധിചെന്നു വരില്ല വേദിയില്‍ ഇരിപ്പിടത്തില്‍ ഇരുന്നവരെ പ്രിയങ്കയുടെ പരിപാടി കഴിഞ്ഞതിനു ശേഷം മാത്രമെ പുറത്തേക്കു പോകാന്‍ അനുവദിക്കു

വേദിയുടെ രണ്ടു ഭാഗങ്ങളില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കും ഒരു ഭാഗം പുരുഷന്‍മാര്‍ക്കു ഇരിപ്പിടം തയ്യാറാക്കിയിട്ടുള്ളത്പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ ചെറിയ വാഹനങ്ങള്‍ വേദിക്കു സമീപം ആളുകളെ ഇറക്കി തെക്കെ ബൈപാസിനടുത്ത് തയ്യാറാക്കിയ പാര്‍ക്കിംങ്ങ് സ്ഥലത്തു പാര്‍ക്കു ചെയ്യണം.

വലിയ വാഹനങ്ങള്‍ മിനിസിവില്‍ സ്‌റ്റേഷന്‍ പരിസരത്തും, നഗരസഭ ഗ്രൗണ്ടിലും, സിവില്‍ സ്‌റ്റേഷന്‍ സമീപം ഗ്രൗഡിലും, പാര്‍ക്ക് ചെയ്യേണ്ടതാണ്. ഒന്നരമണിക്കു ശേഷം വരുന്ന വാഹനങ്ങള്‍ക്ക് വേദിക്കു സമീപത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.