പഞ്ചവടി കടപ്പുറത്ത് തലയോട്ടിയും അസ്ഥിയും കണ്ടെത്തി

Above Pot

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയാണ് തീരത്ത്‌നിന്ന് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്. കടല്‍ കാണാന്‍ എത്തിയവരാണ് ആദ്യം ഇവ കണ്ടത്.

ഇതിനെത്തുടര്‍ന്ന് മുനക്കക്കടവ് തീരദേശ പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇവയില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. മുനക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ എ മൊയ്തീന്‍കുട്ടി, വി അനിരുദ്ധന്‍, എസ്.സി.പി.ഒ. എന്‍.എ. റാഷിദ്, സി.പി.ഒ. വി.വികാസ്, ക്രൈംബ്രാഞ്ച് സയന്റിഫിക് ഓഫീസര്‍മാരായ അഭിഷേക് സെബാസ്റ്റ്യന്‍ പീറ്റര്‍, ഷാരോഗീത് വിന്‍സെന്റ്, ഡോ. എസ്.റോഷിന്‍ രാജ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി