Header Saravan Bhavan

പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് :ഒരുക്കങ്ങൾ പൂർത്തിയായി

Above article- 1

Astrologer

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ഉച്ചക്ക് ഒരു മണിക്ക് ചാവക്കാട് സെന്ററിൽ ആയിരങ്ങളെ അഭിസംബോധനം ചെയ്യും.ചാവക്കാട് കൂട്ടുങ്ങൽ സ്‌ക്വയറിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറി എൻ എസ് ഷെഖാവത്ത്, തൃശൂർ എസ് പി ആദിത്യ എന്നിവർ നേരിട്ട് എത്തി ഒരുക്കങ്ങൾ വിലയിരുത്തി.

ടി എൻ പ്രതാപൻ എം പി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ റഷീദ്, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്റുമാരായ സി എ ഗോപ പ്രതാപൻ ഉമ്മർ മുക്കണ്ടത്ത്,ജലീൽ വലിയകത്ത്,എ കെ അബ്ദുൽ കരീം, വി അബ്ദുൽ സലാം, കെ നവാസ്, ഇർഷാദ് കെ ചേറ്റുവ എന്നിവർ കൂടെ ഉണ്ടായിരുന്നു

Vadasheri Footer