Madhavam header
Above Pot

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം , എസ് പി ജി സംഘം സുരക്ഷാ പരിശോധന നടത്തി

ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ മുന്നോടിയായി എസ് പി ജി സംഘം ഗുരുവായൂരിലും , ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലും പരിശോധന നടത്തി . ഹെലിപാഡിന്റെ ടാറിംഗ്‌ ജോലി തകൃതിയായി നടക്കുകയാണ് എസ് പി ജി ഡി ഐ ജി ശർമ്മ ,എ ഐ ജി മണി ശർമ്മ ,അഡീഷണൽ എസ് പി കലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന നടത്തിയത് . ജില്ലാ കളക്ടർ ടി വി അനുപമ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര , സ്‌പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി മണികണ്ഠൻ , പി ബി ബാബുരാജ് ,ഇന്റേണൽ സെക്യൂരിറ്റി ഡി വൈ എസ് പി പി ബി ബാബു രാജ് , ഗുരുവായൂർ എ സി പി .പി ബി ബിജുരാജ് ,ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണൻ ,ഗുരുവായൂർ സി ഐ ഇ ബാലകൃഷ്‌ണൻ തുടങ്ങിയവർ എസ് പി ജി സംഘത്തോടൊപ്പം ഉണ്ടായിരുന്നു .ഇവർക്ക് പുറമെ ,പൊതുമരാമത്ത് ,ടൂറിസം ,ആരോഗ്യം തുടങ്ങിയ രംഗത്തെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു

Vadasheri Footer