Madhavam header
Above Pot

പ്രധാനമന്ത്രിയുടെ സന്ദർശനം , സിറ്റി പോലീസ് കമ്മീഷണർ സുരക്ഷാ പരിശോധന നടത്തി

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ച്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീശ് ചന്ദ്ര ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പ്രാഥമികമായ പരിശോധന നടത്തി. വൈകീട്ട് ആറുമണിയോടെ
യാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത് . ഗുരുവായൂർ ഉത്സവം പ്രമാണിച്ച് തെക്കേ നടപന്തലിൽ വ്യാപാരികൾ കെട്ടിയിട്ടുള്ള അരങ്ങുകൾ അഴിച്ചു മാറ്റണമെന്ന് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി , സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി: എസ്. ഷംസുദ്ദീന്‍, ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ പി. ബിജുരാജ്, ബോംബ്‌സ്‌ക്വാഡ്ഡിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർക്ക് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി നിര്‍ദ്ദേശങ്ങള്‍ നല്‍കി. ദീപാരാധന നടതുറന്ന സമയത്ത് ക്ഷേത്രദര്‍ശനവും കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

Vadasheri Footer