ഗുരുവായൂരിൽ വൈശാഖപുണ്യമാസത്തിന് സമാപനമായി.

">

ഗുരുവായൂര്‍: വൃതശുദ്ധിയുടെ പുണ്യവുമായി 28-ദിവസത്തെ വൈശാഖപുണ്യമാസത്തിന് സമാപനമായി. ഇക്കാലയളവില്‍ വൈഷ്ണവ ക്ഷേത്രദര്‍ശനം അതീവ പുണ്യമായി വിശ്വസിച്ചുവരുന്നതിനാല്‍, ഗുരുവായൂരിലേയ്ക്ക് ഈ ദിവസങ്ങളിലെല്ലാം ഭക്തജനസമുദ്രം ഒഴുകിയെത്തുകയായിരുന്നു. അക്ഷയതൃതീയ, ശ്രീ ശങ്കരജയന്തി, നരസിംഹജയന്തി, എന്നീ വിശേഷങ്ങള്‍ വൈശാഖത്തില്‍ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളായിരുന്നു. ക്ഷേത്രം ആധ്യാത്മിക ഹാളില്‍ ശ്യാമന്‍ നമ്പൂതിരി ആചാര്യനായുള്ള ഭാഗവത സപ്താഹത്തിനും സമാപനമായി. വൈശാഖപുണ്യത്തിന്റെ അമൃത് നുകര്‍ന്ന്, പൊന്നുണ്ണികണ്ണനെ കണ്ടുവണങ്ങാന്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഗുരുപവനേശന്റെ തിരുസന്നിധിയില്‍ എത്തിചേര്‍ന്നത്. ക്ഷേത്രത്തില്‍ വഴിപാടിനത്തിലും, ഭണ്ഢാരവരവിലും വന്‍ വര്‍ദ്ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്. ദാനധര്‍മ്മാദികള്‍ക്കും, വിഷ്ണു പ്രീതിയ്ക്കും പ്രാധാന്യമേറേയുള്ള വൈശാഖകാലം ആരംഭിച്ചത് മെയ് അഞ്ചിനാണ്. വൈശാഖമാസം ആരംഭത്തിലും, എല്ലാ വ്യാഴാഴ്ച്ചകളിലും, കൂടാതെ സമാപന ദിനത്തിലും ക്ഷേത്രം അന്നലക്ഷ്മിഹാളില്‍ വിഭവസമൃദ്ധമായ പ്രസാദ ഊട്ടാണ് ഭക്തര്‍ക്ക് നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors