കോവിഡ് ,പ്രവാസികളെ ദ്രോഹിക്കുന്ന നടപടി പിൻ വലിക്കണം : സി എച്ച് റഷീദ്
ചാവക്കാട് : കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ആവശ്യപെട്ടു..
കോവിഡ് ടെസ്റ്റിന്റെ മറവിൽ പ്രവാസികളെ ദ്രോഹിക്കുന്ന സർക്കാരുകൾക്കെതിരെ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനരോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം..
എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്കു തിരിച്ചു വരുന്ന ഒരു കുടുംബത്തിലെ അഞ്ചും ആറും പേരടങ്ങുന്നവർക്ക് വലിയ സംഖ്യയാണ് കോവിഡ് ടെസ്റ്റിന്റെ പേരിൽ മുടക്കേണ്ടി വരുന്നത്.രണ്ടു തവണ വാക്സിനേഷനും രണ്ടു തവണ ആർ ടി പി സി ആർ ടെസ്റ്റും കഴിഞ്ഞു എയർപോർട്ടിൽ എത്തുന്നവർക്കാണ് സർക്കാർ ഇത്തരത്തിൽ സാമ്പത്തിക കൊള്ള നടത്തുന്നത്.
. നിർബന്ധിത ക്വാറന്റൈൻ എന്നത് പ്രവാസികൾക്ക് മാത്രം നിർബന്ധമാക്കി പ്രവാസികളെ ദ്രോഹിക്കുകയാണ് സർക്കാർ… കോവിഡ് കാലം മുതൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും നടപ്പിലാക്കണമെന്നും സി എച്ച് റഷീദ് കൂട്ടിച്ചേർത്തു..
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ആർ വി അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു.. ജനറൽ സെക്രട്ടറി എ കെ അബ്ദുൽ കരീം, വി അബ്ദുൽ സലാം,സുബൈർ ചേറ്റുവ, ലത്തീഫ് പാലയുർ, ഫൈസൽ കനാമ്പുള്ളി, എ എച്ച് സൈനുൽ ആബിദീൻ, ഉസ്മാൻ എടയൂർ,നൗഷാദ് തെരുവത്ത്, നസീഫ് യൂസുഫ്, ആരിഫ് പാലയുർ, ഹനീഫ് ചാവക്കാട്, ആർ ഒ ഇസ്മായിൽ നിയാസ് ഒരുമനയൂർ, ജലീൽ ഗുരുവായൂർ, ഷജീർ പുന്ന എന്നിവർ സംസാരിച്ചു..