Madhavam header
Above Pot

ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം ഉദ്ഘാടനം ചെയ്തു.

Astrologer

ഗുരുവായൂര്‍: കേന്ദ്ര സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതി പ്രകാരം ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം കേന്ദ്ര ടൂറിസം, സാംസ്‌ക്കാരിക വകുപ്പുമന്ത്രി പ്രഹ്‌ളാദ് സിങ്ങ് പട്ടേല്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സഹകരണ ടൂറിസം, ദേവസ്വം വകുപ്പുമന്ത്രി ചടങ്ങില്‍ ഓണ്‍ലൈനായി അദ്ധ്യക്ഷത വഹിച്ചു.

അതോടൊപ്പം പടിഞ്ഞാറേ നടയില്‍ മൂന്ന് നിലകളിലായി 27-മുറികളോടുകൂടി സജ്ജമാക്കിയ ശ്രീകൃഷ്ണ റസ്റ്റ്ഹൗസിന്റേയും, പുന്നത്തൂര്‍ കോട്ടയ്ക്ക് സമീപം വയോജന സംരക്ഷണത്തിനായി ഗുരുവായൂര്‍ ദേവസ്വം സജ്ജമാക്കിയ ശ്രീകൃഷ്ണ സദനത്തിന്റെ ഉദ്ഘാടനവും ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതി പ്രകാരം കോടികള്‍ ചിലവഴിച്ചാണ് ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയവും, ശ്രീകൃഷ്ണ റസ്റ്റ്ഹൗസിന്റേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കാര്‍പാര്‍ക്കിങ്ങ് സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ എം.പി: ടി.എന്‍. പ്രതാപന്‍, ഗുരുവായൂര്‍ എം.എല്‍.എ: കെ.വി. അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ മുഖ്യാതിഥിയായി.

ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അനിഷ്മ സനോജ്, നഗരസഭ കൗണ്‍സിലര്‍ ശോഭഹരിനാരായണന്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായി കെ. അജിത്, എ.വി. പ്രശാന്ത്, അഡ്വ; കെ.വി. മോഹനകൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്‌റ്റ്രേര്‍ ടി. ബ്രിജകുമാരി തുടങ്ങിയവര്‍ സംസാരിച്ചു

Vadasheri Footer