കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു

കുന്നംകുളം: കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥ മരിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉഷ (51)യാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്.

കോവിഡ് ബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 10 ദിവസം മുന്‍പാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അകതിയൂര്‍ തറമേല്‍ വീട്ടില്‍ വിജിലന്‍സ് എസ് ഐയായ ടി.കെ ബാലന്‍ ആണ് ഭര്‍ത്താവ്. സി പി എം ജില്ലാ കമ്മിറ്റിയംഗം ടി.കെ വാസുവിന്റെ സഹോദര ഭാര്യയാണ്.