Post Header (woking) vadesheri

പള്ളികളിൽ വിഭൂതി തിരുനാൾ ആചരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: ഈസ്റ്ററിനു മുന്നോടിയായുള്ള അമ്പതു നോമ്പിന് ആരംഭം കുറിച്ച് പള്ളി കളിൽ വിഭൂതി തിരുനാൾ ആചരിച്ചു. എളിമയുടെയും ദുഃഖത്തിന്റെയും പശ്ചാത്തലത്തിന്റെയും മരണത്തിന്റെയും അടയാളമായി നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചാണ് വിശ്വാസികൾ നോമ്പിലേക്ക് പ്രവേശിച്ചത്. വിശുദ്ധ കുർബ്ബാനയിലും തിരുകർമ്മങ്ങളിലും നിരവധി വിശ്വാസികൾ പങ്കു ചേർന്നു.

Poonthanam
Rugmani 700-200

തിരു വെങ്കിടം സെന്റ് അന്റണീസ് പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ സെബി ചിറ്റാട്ടുകര കാർമ്മികത്വം വഹിച്ചു. ക്ലെലിയ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസാ മരിയ, സിസ്റ്റർ ലിസ, സിസ്റ്റർ റൊസാലിയ, കൈക്കാരന്മാരായ ജോയ് ചെറുവത്തൂർ, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവിൽ, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ലോറൻസ് നീലങ്കാവിൽ, ടി എൽ ജോസഫ്, അലൻ ഷാജൻ എന്നിവർ നേതൃത്വം നൽകി.

കോട്ടപ്പടി പള്ളിയിൽ  വിഭൂതി തിരു കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും അസിസ്റ്റൻറ് വികാരി . ഫാ. വിബി പൊറുത്തുകാരൻ കാർമികത്വം വഹിച്ചു.  വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, ബഥനി മഠത്തിലെ സിസ്റ്റേഴ്സ്, കൈകാരന്മാരായ അലക്സ് ചീരൻ, മനീഷ് സുരേഷ്, ജോസി ചുങ്കത്ത്, സോണി തോമസ്, എസ് എൽ മീഡിയ, പി ആർ ഓ ബിജു അന്തിക്കാട്ട് എന്നിവർ നേതൃത്വം നൽകി.