Madhavam header
Above Pot

ടി എൻ പ്രതാപന്റെ ഗുരുവായൂർ നിയോജക മണ്ഡലം പര്യടനം സമാപിച്ചു

ഗുരുവായൂർ യു.ഡി എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന് ഗുരുവായൂർ ബ്ലോക്കിലെ പ്രചാരണം സമാപിച്ചു .രാവിലെ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ എം ഇ എസ് ആശുപത്രി ക്ക് സമീപത്തു നിന്നാരംഭിച്ച പ്രചാരണം ഒരുമനയൂർ ,ചാവക്കാട് മുനിസിപ്പാലിറ്റിയുടെ കിഴക്ക് ഭാഗത്തെ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പാലയൂരിൽ ഉച്ചക്ക് സമാപിച്ചു .വൈകിട്ട് ,ഗുരുവായൂർ നഗരസഭ യിലെ നാരങ്ങത്ത് പറമ്പ്, എരങ്ങത്തയിൽ പറമ്പ്, കാരക്കാട്, തൈക്കാട് തിരിവ്, തിരുവെങ്കടം, നളന്ദ ജംഗ്ഷൻ, മമ്മിയൂർ ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മണത്തല ,പുതിയറ ,കുഞ്ചേരി ,പുത്തൻ കടപ്പുറം ബീച്ച് ,ബ്ലാങ്ങാട് ബീച്ച് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കടപ്പുറം പഞ്ചായത്തിൽ പര്യടനം നടത്തി .കടപ്പുറത്തെ പര്യടനം മുനക്കക്കടവിൽ സമാപിച്ചു . മുനക്ക കടവ് എത്തുമ്പോഴേക്കും 10 രാത്രി പത്ത് മണി കഴിഞ്ഞതിനാൽ മൈക്ക് ഓഫ് ചെയ്താണ് പ്രചാരണം പൂർത്തിയാക്കിയത് . വിവിധ സ്ഥലങ്ങളിൽ സി വി സുരേന്ദ്രൻ ,പി എ ഷാഹുൽ ഹമീദ് ,സി എം നൗഷാദ് ,മുൻഷാദ് ,യദു കൃഷ്ണ പി യതീന്ദ്ര ദാസ് തുടങ്ങിയവർ സംസാരിച്ചു .ജെയിംസ് പെല്ലിശ്ശേരി ,സി എച് റഷീദ് ,വിജയ് ഹരി , ഗോവപ്രതാപൻ , ജലീൽ വലിയകത്ത് , വിവിധ മണ്ഡലം ഭാരവാഹികൾ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി . നേരത്തെ നിയോജകമണ്ഡലത്തിലെ വടക്കേകാട് ബ്ളോക് പര്യടനം പൂർത്തിയാക്കിയിരുന്നു

Vadasheri Footer