പട്ടാമ്പിയിൽ കിണറിൽ ഇറങ്ങിയ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു

പട്ടാമ്പി: കൊപ്പത്ത് കിണറിൽ ഇറങ്ങിയ രണ്ടു പേർ ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി മരിച്ചു. ഒരാളുടെ നില അതീവ ​ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് അപകടം. വീട്ടിലെ കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കരിമ്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ്‌ (42) ആണ് ആദ്യം അപകടത്തിൽപ്പെട്ടത്. ഇയാളെ രക്ഷിക്കാൻ വേണ്ടി കിണറ്റിലിറങ്ങിയ അയൽവാസികളായ മയിലാട്ട് കുന്ന് കുഞ്ഞി കുട്ടന്റെ മകൻ സുരേന്ദ്രനും (30) സഹോദരൻ കൃഷ്ണൻകുട്ടിയും (28) അപകടത്തിൽപ്പെട്ടു.

നാട്ടുകാരെത്തി മൂവരേയും കിണറ്റിൽ നിന്നും പുറത്ത് എടുത്തെങ്കിലും സുരേഷും സുരേന്ദ്രനും മരണപ്പെട്ടു. ​പെരിന്തമൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കൃഷ്ണൻ കുട്ടിയുടെ നില അതീവ ​ഗുരുതരമായി തുടരുകയാണ്.