Post Header (woking) vadesheri

മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി ഡ്രൈവര്‍ അറസ്റ്റിൽ.

Above Post Pazhidam (working)

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപൻ്റെ നേത്യത്വത്തിലുള്ള സംഘമാണ് വാഹനം കണ്ടെത്തിയത്.

Ambiswami restaurant

. മൂന്നാംമൂടിൽ നിന്നും എം സാൻഡ് കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. അപകട ശേഷം വെള്ളായണിയിൽ നിന്നും ശാന്തി വിളയിലേക്ക് പോയി. അവിടെയുള്ള ഒരു സിസിടിവി ദൃശ്യത്തിലാണ് ലോറിയുടെ നമ്പർ തിരിച്ചറിഞ്ഞത് . ലോറിയുടെ ഉടമ മോഹനനും അപകടം നടക്കുമ്പോൾ ലോറിയിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മോഹനൻ്റെ മകളുടെ പേരിലാണ് വാഹനം.

മോഹനനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അപകടശേഷം ശാന്തിവിളയിലാണ് എം സാൻ്റ് കൊണ്ടിട്ടിട്ടത്
മണ്ണ് നിക്ഷേപിച്ച ശേഷം വണ്ടി തൃക്കണ്ണാപുരം വഴി പേരൂർക്കട യെത്തിച്ചു. വാഹനം തിരിച്ചറിഞ്ഞില്ലെന്ന് മനസിലായതോടെ വീണ്ടും ലോഡു കൊണ്ടുപോകാൻ ഈഞ്ചക്കൽ ഭാഗത്ത് പോയെന്നും ജോയി പൊലീസിനോട് പറഞ്ഞു.

Second Paragraph  Rugmini (working)

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.

Third paragraph