ആവേശമായ റോഡ് ഷോയോടെ സി എച്ച് റഷീദിന്റെ പ്രചാരണത്തിന് തുടക്കമായി

Above Post Pazhidam (working)

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി സി.എച്ച്.റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ചാവക്കാട്ട് നടത്തിയ റോഡ് ഷോ ആവേശമായി.

Poonthanam

സ്ഥാനാര്‍ഥി സി.എച്ച്.റഷീദ് മുന്‍പില്‍നിന്ന് നയിച്ച റോഡ് ഷോ മുല്ലത്തറ ജങ്ഷനില്‍നിന്നാരംഭിച്ച് ചാവക്കാട് ടൗണ്‍ ചുറ്റി കൂട്ടുങ്ങല്‍ ചത്വരത്തില്‍ സമാപിച്ചു. ജന പങ്കാളിത്തം കൊണ്ട് റോഡ് ഷോ ശ്രദ്ധേയമായി

Vasudev Inn
Rugmani 700-200

നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിക്ക് യുഡിഎഫ് നേതാക്കളായ സി.എ. മുഹമ്മദ് റഷീദ്, എം.വി. ഹൈദ്രാലി, സി.എ. ഗോപപ്രതാപന്‍, ആര്‍.വി. അബ്ദുല്‍ റഹീം, പി.വി. ഉമ്മര്‍കുഞ്ഞി, ആര്‍.പി. ബഷീര്‍, എം.വി. ഷെക്കീര്‍, കെ.കെ. ഹംസക്കുട്ടി, ജലീല്‍ വലിയകത്ത്, സി. അഷ്റഫ്,

ടി.എസ്. അജിത്ത്, ഉമ്മര്‍ മുക്കണ്ടത്ത്, കെ.വി.ഷാനവാസ്, നൗഷാദ് തെക്കുംപുറം, അരവിന്ദന്‍ പള്ളത്ത്, എന്‍.എം.കെ. നബീല്‍, തോമസ് ചിറമ്മല്‍, അജിതന്‍ മച്ചിങ്ങല്‍, സൈനുല്‍ ആബിദ് എന്നിവര്‍ നേതൃത്വം നല്‍കി

First Paragraph Jitesh panikar (working)