Post Header (woking) vadesheri

തൃശ്ശൂരിൽ നിന്നും പോകാൻ തയ്യാറാകാതെ കോവിഡ് , ഇന്ന് ബാധിച്ചത് 2475 പേര്‍ക്ക്. ടി പി ആർ 17.57%

Above Post Pazhidam (working)

തൃശ്ശൂര്‍: ജില്ലയില്‍ നിന്നും പോകാൻ തയ്യാറാകാതെ കോവിഡ്, ശനിയാഴ്ച്ച 2,475 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,660 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,62,344 ആണ്. 3,49,803 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.57% ആണ്.

Arya bhavan inner
  ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 2,459 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 155 പുരുഷന്‍മാരും 177 സ്ത്രീകളും പത്ത് വയസ്സിനു താഴെ 108 ആണ്‍കുട്ടികളും 73 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 225
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 557
സര്‍ക്കാര്‍ ആശുപത്രികളില്‍ – 345
സ്വകാര്യ ആശുപത്രികളില്‍ – 483
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 784

First Paragraph Jitesh panikar (working)

കൂടാതെ 5,791 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,374 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 309 പേര്‍ ആശുപത്രിയിലും 2,065 പേര്‍ വീടുകളിലുമാണ്.

14,086 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,721 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 6,187 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 178 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 26,63,924 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

മുല്ലശ്ശേരി, കടപ്പുറം, പഴഞ്ഞി, വാടാനപ്പിളളി എന്നിവിടങ്ങളില്‍ നാളെ (15ന്) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,481 41,767
മുന്നണി പോരാളികള്‍ 39,573 27,321
18-44 വയസ്സിന് ഇടയിലുളളവര്‍ 3,91,363 41,762
45 വയസ്സിന് മുകളിലുളളവര്‍ 9,78,684 4,91,974
ആകെ 14,59,101 6,02,824