Above Pot

കുന്നംകുളത്ത് വൻ പ്ലാസ്റ്റിക് ക്യാരി ബാഗ് വേട്ട

കുന്നംകുളം : കുന്നംകുളത്ത് വൻ പ്ലാസ്റ്റിക് ക്യാരി ബാഗ് വേട്ട. നഗരസഭ പ്രദേശത്ത് വഴിവാണിഭം നടത്തിയിരുന്ന കച്ചവടക്കാരിൽ നിന്നും നിരോധിത പ്ലാസ്റ്റിക് (50 മൈക്രോണിൽ താഴെ കനമുള്ളത്) നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
പ്ലാസ്റ്റിക് റൂൾസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭാ പ്രദേശത്ത് സിംഗിൾ യൂസ് പ്ലാസ്റ്റിക് വില്പനയും ഉപയോഗവും നിരോധിച്ചു കൊണ്ട് നോട്ടീസ് നൽകിയിട്ടുള്ളതാണ്. പല തവണ പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നുണ്ടെങ്കിലും പുറമേ നിന്നും ചില വ്യക്തികൾ വഴി നിരോധിത പ്ലാസ്റ്റിക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്‌.

First Paragraph  728-90

നഗരപ്രദേശത്ത് പ്ലാസ്റ്റിക് വില്പന നടത്തുന്ന സ്ഥാപനങ്ങൾ നിരോധിത പ്ലാസ്റ്റിക് വില്പന നടത്തുന്നില്ല എന്ന് പല തവണ നടത്തിയ പരിശോധനകളിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പുറമേ നിന്നും ഇത്തരം പ്ലാസ്റ്റിക് കച്ചവടക്കാർക്ക് നൽകുന്നവരെപ്പറ്റി അറിയാവുന്നവർ നഗരസഭയിൽ അറിയിക്കണമെന്ന് സെക്രട്ടറി കെ.കെ. മനോജ് അറിയിച്ചു.നിരോധിത പ്ലാസ്റ്റിക് പരിശോധന കർശനമാക്കുമെന്ന് ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ പറഞ്ഞു.
അവധി ദിവസമായിട്ടും വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളിലൂടെ പ്ലാസ്റ്റിക് പിടിച്ചെടുത്തത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാമാനുജൻ, സാഹിറ എന്നിവരാണ്.
പൊതുജനങ്ങൾ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പരമാവധി ഒഴിവാക്കി തുണി സഞ്ചി ശീലമാക്കണമെന്ന് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സുമ ഗംഗാധരൻ പറഞ്ഞു.നഗരസഭ നടപ്പിലാക്കി വരുന്ന സമഗ്ര ശുചിത്വാരോഗ്യ പ്രവർത്തനങ്ങളിൽ ഏവരുടേയും സഹകരണം ഉണ്ടാകണമെന്ന് നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ അഭ്യർത്ഥിച്ചു.

Second Paragraph (saravana bhavan