Post Header (woking) vadesheri

ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

Above Post Pazhidam (working)

ഗുരുവായൂര്‍ : ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ നിർമാണം പൂര്‍ത്തിയായി ഫെബ്രുവരി 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ അധ്യക്ഷനാകും, ഗുരുവായൂർ കിഴക്കെനടയിൽ മഞ്ജുളാലിന്‌ സമീപം 25 കോടി ചെലവിട്ട്‌ നിർമിച്ച കെട്ടിടമാണ് പൂര്‍ത്തിയായി നാടിന് സമര്‍പ്പിക്കുന്നത്.

Poonthanam

ഭൂഗർഭ പാർക്കിങ്‌ സൗകര്യമടക്കം നിരവധിയായ സൗകര്യങ്ങളാണ് ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിരിക്കുന്നത്. ഭൂഗർഭനിലയ്‌ക്ക്‌ പുറമെ എട്ട് നിലകളിലായി 60 ലക്ഷം ചതുശ്രയടിയിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. 55 മുറികളാണ്‌ അതിഥി മന്ദിരത്തിലുള്ളത്‌.

Vasudev Inn
Rugmani 700-200

വിഐപികൾക്കായി പ്രസിഡൻഷ്യൽ സ്യൂട്ടുകളുമുണ്ട്‌. ഒരു പ്രസിഡന്‍സ്യല്‍ റൂം, നാല് സ്യൂട്ട് റൂം, 50 സ്റ്റാൻഡേര്‍ഡ് റൂം എന്നിവ പൊതുജനങ്ങള്‍ക്കായി അനുവദിക്കും. കേന്ദ്രീകൃത ശീതീകരണ സംവിധാനം, മൂന്നു ലിഫ്റ്റുകൾ, കോൺഫറൻസ് ഹാൾ, വിശാലമായ ഡെെനിങ്‌ ഹാൾ എന്നിവയും കാന്റീന്‍ സൗകര്യവും ഇവിടെയുണ്ട്.

First Paragraph Jitesh panikar (working)