ഇന്ധന വില നിയന്ത്രണാധികാരം ഗവണ്‍മെന്‍റ് ഏറ്റെടുക്കണം. സി എച്ച് റഷീദ്
ചാവക്കാട്: ദിനം തോറും ക്രമാധീതമായി ഇന്ധന വില വര്‍ദ്ധനവ് ഉയരുന്ന സാഹചര്യത്തിൽ എണ്ണകമ്പനികളുടെ വില നിയന്ത്രിക്കാനുളള അധികാരം ഗവണ്‍മെന്‍റ് ഏറ്റെടുത്ത് ജനദ്രോഹ നടപടികളില്‍ നിന്ന് പിന്‍മാറാന്‍ കേന്ദ്രഗവണ്‍മെന്‍റ് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്.
ഗുരുവായൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പെട്രോൾ പമ്പ് ഉപരോധം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ദൈനം ദിന ജീവിതത്തിനുമേല്‍ അധികഭാരം ചുമത്തി ഗവണ്‍മെന്‍റ് നടത്തുന്ന ചൂഷണങ്ങള്‍ അംഗീകരിക്കാനാവാത്തതാണന്നും
എണ്ണ കമ്പനികളുടെ ലാഭ മോഹത്തിൽ വഴങ്ങി നിൽക്കുന്ന കേന്ദ്ര സർക്കാരും അതിന്റെ ലാഭം പറ്റുന്ന കേരള സർക്കാരും ഈ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ. വി അബ്ദുറഹീം അദ്ധ്യക്ഷത വഹിച്ചു ജാഫർ സാദിക്ക്, എ. കെ അബ്ദുൽ കരീം, വി. അബ്ദുൽ സലാം, മന്നലാംകുന്ന് മുഹമ്മദുണ്ണി, ജലീൽ വലിയകത്ത്, കെ. വി അബ്ദുൽ കാദർ, എ എ മജീദ്, ലത്തീഫ് പാലയൂർ, പി. കെ അബൂബക്കർ,കെ. കെ ഹംസക്കുട്ടി, പി. പി ഷാഹു, ഫൈസൽ കാനാം പുള്ളി, കെ. കെ ഷക്കീർ, നസീഫ് യൂസഫ്, ആരിഫ് പാലയൂർതുടങ്ങിയവർ സംസാരിച്ചു