Header Aryabhvavan

എഐവൈഎഫ് രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.

Above article- 1

Astrologer

ഗുരുവായൂര്‍  : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എഐവൈഎഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷ്യം പരിപാടി സംഘടിപ്പിച്ചു. കിഴക്കേ നടയില്‍ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഭിലാഷ് വി ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, മണ്ഡലം സെക്രട്ടറിയേറ്റംഗം ഐ കെ ഹൈദ്രാലി, ലോക്കല്‍ സെക്രട്ടറി കെ എ ജേക്കബ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ നിഷാര്‍, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം എന്‍ പി നാസര്‍, മണ്ഡലം സെക്രട്ടറി പി കെ സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Vadasheri Footer