Post Header (woking) vadesheri

പെസഹാ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം

Above Post Pazhidam (working)

Arya bhavan inner

ചാവക്കാട് : വലിയ നോമ്പിലെ അവസാന ആഴ്ചയിൽ കുരിശു മരണത്തിനു മുൻപ് നടന്ന അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മകൾ പുതുക്കിയ പെസഹാ വ്യാഴത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന കാൽകഴുകൽ ശ്രുശൂഷയ്ക്ക് ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കാർമ്മികനായി. തുടർന്ന് നടന്ന ദിവ്യബലിക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും സഹ വികാരി ഫാദർ മിഥുൻ വടക്കേത്തല, ഫാദർ സജി കിഴക്കേക്കര , ഫാദർ ജോജോ ചക്കും മൂട്ടിൽ , ഫാദർ ജോൺ വാകപള്ളി എന്നിവർ സഹകാർമ്മികരായി . രാവിലെ ദിവ്യബലിക്കുശേഷം രാത്രി 7 മണി വരെ വിവിധ മണിക്കൂറുകളിൽ ഭക്ത സംഘടനകൾക്കും കുടുംബ കൂട്ടായ്മകൾക്കും ആരാധനയുണ്ടായിരുന്നു. 7 മണി മുതൽ 8 മണി വരെ ഇടവകയുടെ പൊതു ആരാധനയുണ്ടായിരുന്നു. ഉച്ചക്കു പെസഹാ ഊട്ട് തീർത്ഥകേന്ദ്രത്തിലുണ്ടായിരുന്നു.

Second Paragraph  Sarovaram(working)