പേരാമംഗലത്ത് കാറിൽ ടിപ്പർ ഇടിച്ച് കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടു

അമലനഗര്‍ (തൃശ്ശൂര്‍): പേരാമംഗലം ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു . കണ്ണൂര്‍ നെടുങ്ങോം സ്വദേശി പറക്കപ്പറമ്പില്‍ ബിനീഷ് മാത്യു (42) ആണ് കൊല്ലപ്പെട്ടത് . തൃശ്ശൂര്‍-കുന്നംകുളം റോഡിൽ പുലര്ച്ചെ ആറു മണിക്കായിരുന്നു അപകടം.

കോട്ടയത്ത് ബിസിനസ് നടത്തുന്ന ബിനീഷ് കണ്ണൂരിൽ നിന്ന് കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു. യാത്രക്കിടെ ക്ഷേത്രത്തിനു മുൻപിൽ റോഡരികില്‍ പാര്ക്ക് ചെയ്തിരുന്ന കാറില്‍ പിന്ഭാിഗത്തുനിന്നുവന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. കാറിനു മുന്നില്‍ നിര്ത്തി യിട്ടിരുന്ന മറ്റൊരു ലോറിക്കും ഇടിച്ച ലോറിക്കും ഇടയില്പ്പെട്ട് കാര്‍ പൂര്ണമായും തകര്ന്നു .

ആശുപത്രിയില്‍ എത്തിക്കുമ്പോൾ തന്നെ ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സുനിത മേരിയാണ് ബിനീഷിന്റെ് ഭാര്യ. മക്കള്‍- അഭയ്, ആൽവിൻ , ആഗ്നസ്. മൃതദേഹം അമല ആശുപത്രി യിലെ മോർച്ചറിയിൽ