സെൻറ് ആൻറണീസ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളിയിൽ ജൂബിലി മെഡിക്കൽ കോളജിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. പള്ളി തിരുനാളിനോടനുബന്ധിച്ച ജീവകാരുണ്യ പ്രവർത്തികളുടെ ഭാഗമായാണ് എട്ടാമിട നാളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. സൗജന്യ ഡയാലിസിസ് ഫണ്ട് ജൂബിലി മെഡിക്കൽ കോളജ് അസോസിയേറ്റ് ഡയറക്ടർ ഫാ. പോൾ പേരാമംഗലത്ത് ഏറ്റുവാങ്ങി. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പി.ഐ. ലാസർ, ക്ലേലിയ കോൺവെൻറ് മദർ സുപ്പീരിയർ സിസ്റ്റർ അന്ന കരുതുകുളങ്ങര, കൈക്കാരൻ എൻ.കെ. ലോറൻസ്, തിരുനാൾ ജനറൽ കൺവീനർ പി.പി.തോമസ്, ഏകോപന സമിതി പ്രസിഡൻറ് എൻ. ജോർജ്ജ് പോൾ, സെക്രട്ടറി സ്റ്റീഫൻ ജോസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ മുന്നൂറോളം പേരെ പരിശോധിച്ചു. മേഴ്സി ജോയ്, ജിഷോ പുത്തൂർ, ജോഷി മോഹൻ, വി.ജെ. സാലസ്, ഇ .ജെ .ഇർവിൻ റോമൻ, ക്രിസ്റ്റി ജോസഫ്, ഹണി ജെയ്സൺ, എം.എഫ് നിക്സൺ, സി.ഡി. ലെനിൻ, ഇ. ജെ .ജോമോൻ, സി.ടി .ദൊമിനി എന്നിവർ നേതൃത്യം നൽകി.

Vadasheri

2 Attachments

Astrologer