Header 1 = sarovaram
Above Pot

തലശ്ശേരിയിൽ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

തലശ്ശേരി: വടകരയിൽ പി ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച തലശ്ശേരി മുൻ നഗരസഭാംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ഗുഡ്സ്ഷെഡ് റോഡ് ഹാജിറ മൻസിലിൽ സി.ഒ.ടി. നസീറിനെ (39) വധിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പ്രതികളെ െപാലീസ് അറസ്റ്റ് ചെയ്തു. കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തല്‍ വീട്ടില്‍ വി.കെ. സോജിത്ത് (25), കതിരൂര്‍ പൊന്ന്യം വെസ്റ്റിലെ ചേരി പുതിയവീട്ടില്‍ കെ. അശ്വന്ത് (20) എന്നിവരെയാണ് തലശ്ശേരി എ.എസ്.പി അരവിന്ദ് സുകുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇവർ സി.പി.എം പ്രവർത്തകരാണ്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അക്രമസംഭവത്തില്‍ നേരിട്ട് പെങ്കടുത്ത ഒരാളും ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റൊരാളും പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും.

Astrologer

ടൈല്‍സ് പണിക്കാരനായ അശ്വന്ത് സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയാണ്. ഇയാളാണ് നസീറിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കയറ്റിറക്ക് തൊഴിലാളിയായ സോജിത്ത് ഗൂഢാലോചനയില്‍ പങ്കാളിയാണ്. ഗൂഢാലോചനയില്‍ ഇനിയും അഞ്ചിലേറെ പേര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തെരെഞ്ഞടുപ്പില്‍ നസീര്‍ മത്സരിച്ചതുകൊണ്ടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രാദേശികനേതൃത്വം ഏല്‍പിച്ച ക്വട്ടേഷന്‍ പ്രതികള്‍ നടപ്പിലാക്കുകയായിരുന്നു. അറസ്റ്റിലായ സോജിത്തും അശ്വന്തും നേരത്തെ അക്രമക്കേസുകളിൽ പ്രതികളാണ്.

സി.പി.എം പ്രവർത്തകരായ രണ്ടു പ്രതികൾ സംഭവത്തില്‍ അറസ്റ്റിലായതോടെ സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന നേതാക്കളുടെ വാദം പൊളിയുകയാണ്. കേസില്‍ പ്രാദേശികതലത്തിലുള്ള രാഷ്ട്രീയബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സി.പി.എം പ്രാദേശിക നേതാക്കള്‍തന്നെയാണ് തന്നെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് സി.ഒ.ടി. നസീര്‍ പൊലീസിനോടും മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. സംഭവവുമായി തലശ്ശേരിയിലെ പാർട്ടിയുമായി ബന്ധമുള്ള ചില വ്യക്തികളും പൊലീസ് നിരീക്ഷണത്തിലാണ്. മേയ് 18ന് രാത്രി ഏഴരയോടെ തലശ്ശേരി കായ്യത്ത് റോഡിലാണ് നസീർ ആക്രമിക്കപ്പെട്ടത്. നസീർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്

Vadasheri Footer