ഗുരുവായൂരിലെ വൺവേ അനന്തമായി നീളും , ഇരുചക്ര വാഹനങ്ങൾക്ക് ഇളവ് അനുവദിക്കും

ഗുരുവായൂർ : നഗരസഭയിലെ ഇന്നർറിംങ് റോഡിലെ വൺ വേ സമ്പ്രദായത്തിൽ ചില ഇളവുകൾ അനുവദിക്കാൻ ട്രാഫിക് ഉപദേശക ബോർഡ് യോഗം തീരുമാനിച്ചു . ഇത് അനുസരിച്ച് കാന നിർമാണം നടക്കാത്ത സ്ഥലങ്ങളിൽ ഇരു ചക്ര വാഹനങ്ങൾക്കുള്ള വൺവേ ഒഴിവാക്കും .ഇത് സംബന്ധിച്ച് പൊലീസിന് നിർദേശം നൽകി .

Vadasheri

അമൃത് പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന കാനനിർമ്മാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കാരങ്ങൾ സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതിയുടെ ചേംബറിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ കാനനിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുവാനും നിർമ്മാണം പൂർത്തിയാകുന്നത് വരെ നിലവിൽ നടപ്പിലാക്കി വരുന്ന ട്രാഫിക് പരിഷ്കാരങ്ങൾ തുടരുന്നതിനും തീരുമാനിച്ചു . ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പാർക്കിങ് ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനം ഉണ്ടാക്കുവാനും തീരുമാനിച്ചു

Astrologer

യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് , സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷരായ ടി എസ് ഷെനിൽ , എം രതി , ഷൈലജ ദേവൻ , നഗരസഭ മുൻ ചെയർമാൻമാരായ പ്രൊഫ: പി കെ ശാന്തകുമാരി , ടി ടി ശിവദാസ് , ഡെപ്യൂട്ടി തഹസിൽദാർ ടി എ പ്രശാന്തൻ , ദേവസ്വം പ്രതിനിധി പി കെ അരവിന്ദൻ , ടെമ്പിൾ സ്റ്റേഷൻ എസ് ഐ കെ എൻ മനോജ് , എ എസ് ഐ സുനിൽ കുമാർ , വാട്ടർ അതോറിറ്റി അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ജെ ജിസ , അസി ട്രാൻസ്പോർട്ട് ഓഫീസർ എസ് സന്തോഷ് കുമാർ , അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ സജിൻ , നഗരസഭ അസി എക്സിക്യുട്ടിവ് എഞ്ചിനീയർ ജെ ആർ രാജ് , അമൃത് പദ്ധതി പ്രതിനിധി പി മുകുന്ദൻ , വിവിധ രാഷ്ട്രീയ കക്ഷി , ട്രേഡ് യൂണിയൻ നേതാക്കൾ , മർച്ചന്റ് അസോസിയേഷൻ , ലോഡ്ജ് ഓണേഴ്സ് , പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Astrologer