ആലത്തൂരിലെ പരാജയം , വിജയരാഘവനെതിരെ എ കെ ബാലൻ

">

തിരുവനന്തപുരം: എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലൻ. രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പി കെ ബിജുവിന്‍റെ തോൽവിയെ ബാധിച്ചുവെന്ന് എ കെ ബാലൻ അഭിപ്രായപ്പെട്ടു. പരാമർശം ആലത്തൂരിലെ വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലൻ പക്ഷേ ഏതെങ്കിലും രൂപത്തിൽ അപമാനിക്കണമെന്ന് വിജയരാഘവൻ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലൻ ഇതടക്കം എല്ലാ സാധ്യതകളും കാരണങ്ങളും പാർട്ടി പരിശോധിക്കുമെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors