Header 1

പാവറട്ടി നീലങ്കാവില്‍ എന്‍.എം.ജോസ്മാസ്റ്റര്‍ നിര്യാതനായി

പാവറട്ടി: എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പെരിങ്ങോട്ടുകര ജി.എച്ച്.എസ്എസ് റിട്ട.ഹയര്‍ സെക്കന്‍ററി അദ്ധ്യാപകനുമായ , നീലങ്കാവില്‍ എന്‍.എം.ജോസ്മാസ്റ്റര്‍ (81) നിര്യാതനായി .പാവറട്ടി പബ്ളിക്ക് ലൈബ്രറി ഡയറക്റ്റര്‍, പാരിഷ് ബുളളറ്റില്‍ പത്രാധിപസമിതി അംഗം, മതാദ്ധ്യാപകന്‍ എന്നീ മേഖ ലകളിലും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ ; പരേതയായ സൂസന്ന (റിട്ട. അദ്ധ്യാപിക, ബി.ബി.എ.എല്‍.പി.എസ്. മണത്തല) മക്കള്‍ ആനി ഏന്‍റണി(അദ്ധ്യാപിക, ഡെല്‍ഹി പബ്ളിക്ക് സ്കൂള്‍), ഷാജന്‍ ജോസ് (അദ്ധ്യാപകന്‍, സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ്. പാവറട്ടി), സൈമണ്‍ ജോസ് (അദ്ധ്യാപകന്‍, പി.എസ്.എം. വി.എച്ച്.എസ്. കാട്ടൂര്‍), റാഫി നീലങ്കാവില്‍ (അദ്ധ്യാപകന്‍, ബി.ബി.എ.എല്‍.പി.എസ്. മണത്തല) മരുമക്കള്‍ : ഏന്‍റണി വി.എല്‍. (മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക്, പാവറട്ടി), സിജി ചെറിയാന്‍ (അദ്ധ്യാപിക, സെന്‍റ് തെരേസാസ് യു. പി.എസ്. മണലൂര്‍), ശില്‍പ ടി.ജെ. (അദ്ധ്യാപിക, എല്‍.എഫ്.സി.യു.പി.എസ്. മമ്മിയൂര്‍), പ്രിയ പോള്‍ (അദ്ധ്യാപിക, സെന്‍റ്. ജെമ്മാസ്. യു. പി.എസ്. മനക്കൊടി)
മൃതസംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4.00 ന് പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ത്ഥകേന്ദ്രത്തില്‍വെച്ച് .

Above Pot