Post Header (woking) vadesheri

സമാന്തര ബാര്‍ നടത്തിപ്പുകാരൻ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : സമാന്തര ബാര്‍ നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എളവള്ളി പണ്ടാറക്കാട് തൈവളപ്പില്‍ സുബ്രഹ്മണ്യനെയാണ് ചാവക്കാട് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെററുകള്‍ക്ക് അവധിയുള്ള ദിവസങ്ങളിലായിരുന്നു ഇയാളുടെ വില്‍പ്പന. ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യം തണുപ്പിച്ച് നല്‍കുന്നതിനായി വലിയ ഫ്രീസര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വീട്ടില്‍ ഒരുക്കിയിരുന്നു. എളവള്ളി മേഖലയില്‍ അനധികൃത മദ്യ വില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബു, പ്രിവന്റീവ് ഓഫിസര്‍ ഒ.പി. സുരേഷ്, സി.ഇ.ഒമാരായ എം.എസ്. സുധീര്‍കുമാര്‍, ജെയ്‌സന്‍ പി. ദേവസി, രാധാകൃഷ്ണന്‍, മിക്കി ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Ambiswami restaurant