Header 1 = sarovaram
Above Pot

എ.ഐ.വൈ.എഫ്. സ്ഥാപകദിനാഘോഷം ഗുരുവായൂരിൽ

ഗുരുവായൂര്‍ : അഗതിമന്ദിരത്തിലെ അന്തേവാസികളൊടൊപ്പം എ.ഐ.വൈ.എഫ്. സ്ഥാപകദിനാഘോഷം. എ.ഐ.വൈ.എഫ്. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗുരുവായൂര്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം സ്ഥാപകദിനം ആഘോഷിച്ചത്. ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ് രേവതി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. സേവ്യര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ: പി.മുഹമ്മദ് ബഷീര്‍, അസി. സെക്രട്ടറി സി.വി. ശ്രീനിവാസന്‍, നഗരസഭ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ നിര്‍മ്മല കേരളന്‍, കൗണ്‍സിലര്‍ മീന പ്രമോദ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ പി നാസര്‍, മണ്ഡലം സെക്രട്ടറി അഭിലാഷ്.വി.ചന്ദ്രന്‍, എം.എസ്.സുബിന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഇവിടെയുള്ള അന്തേവാസികള്‍ക്ക് അവശ്യ സാധനങ്ങളും സദ്യയും ഒരുക്കി നല്‍കി.

Vadasheri Footer