കാവീട് സെന്റ് ജോസഫ് പള്ളിയിലെ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ് പള്ളിയിലെ തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് പ്രസുദേന്തി വാഴ്ച നടന്നു. ലേബര്‍ കമീഷണര്‍ സി.വി. സജന്‍ വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു.

Vadasheri

kaveed church lighting

സി.എല്‍.സിയുടെ നേതൃത്വത്തില്‍ ബാന്‍ഡ് വാദ്യ മത്സരവും നടന്നു. ശനിയാഴ്ച രാവിലെ 6.30ന് ദിവ്യബലി, യൂണിറ്റുകളിലേക്ക് അമ്പ്, വള, ലില്ലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. വൈകീട്ട് ഏഴിന് കൂടുതുറക്കലും രാത്രി ഒമ്പത് മുതല്‍ അമ്പ്, വള, ലില്ലി എഴുന്നള്ളിപ്പ് സമാപനവും നടക്കും. ഞായറാഴ്ച രാവിലെ 10.30ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. സജീവ് ഇമ്മട്ടി മുഖ്യകാര്‍മികനാവും. ഫാ. ടോം വേലൂക്കാരന്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30ന് ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷിണവും നടന്നു. തിങ്കളാഴ്ച രാവിലെ 6.30ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള തിരുക്കര്‍മങ്ങളും രാത്രി ഏഴിന് ഗാനമേളയും നടക്കും. തിരുനാളാഘോഷങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും അറിയിച്ചു. വികാരി ഫാ. ജോജു ചിരിയങ്കണ്ടത്ത്, ജനറല്‍ കണ്‍വീനര്‍ സിയോജ് കെ. ജെയിംസ്, കൈക്കാരന്‍ സി.വി. അഗസ്റ്റിന്‍, സെക്രട്ടറി സി.പി. ജോയ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.