Post Header (woking) vadesheri

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവുമായി അമ്മയും മകനും അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം : ആയിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അമ്മയും മകനും അറസ്റ്റിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ആയിരത്തോളം പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അമ്മയെയും മകനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം പ്രിൻസിപ്പൽ എസ് ഐ ഡി. ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Ambiswami restaurant

കുന്നംകുളം വടക്കേതലക്കൽ ബേബി(65) ബേബിയുടെ മകൻ ജോബി (42)എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുൻപ് നിരവധി തവണ ഇവർക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വീണ്ടും ഇത് തുടർന്നതോടെ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതികളിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ ഇ കെ ഹംദ്, സുജിത് കുമാർ, റിജിൻ ദാസ്, രതീഷ് കുമാർ, സജയൻ,എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്

Second Paragraph  Rugmini (working)