ശബരിമല യുവതി പ്രവേശനം: വ്യക്തമായ നിലപാട് പറയാതെ കേരളം

Above Post Pazhidam (working)

ദില്ലി: : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ, അത് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യ പരിഷ്കർത്താക്കളുമായും വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

Poonthanam

Vasudev Inn

17 പേജുകളുള്ള ഈ സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ 7 ചോദ്യങ്ങൾക്കുള്ള മറുപടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി വന്നപ്പോഴുണ്ടായ സംഭവവിഭാഗങ്ങളും പ്രത്യേകിച്ച് സ്ത്രീ വിശ്വാസികളിൽ നിന്നുണ്ടായ പ്രതികരണങ്ങളും കണക്കിലെടുത്താണ് ഇത്തരമൊരു നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

Rugmani 700-200

First Paragraph Jitesh panikar (working)

നിഷ്പക്ഷ വിഭാഗം എന്ന നിലയിൽ പണ്ഡിതരുടെയും പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടുന്നത് നീതി നടപ്പാക്കുന്നതിന് സഹായകരമാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് കൃത്യമായ പഠനവും ചർച്ചയും വേണമെന്നാണ് പുതിയ സത്യവാങ്മൂലത്തിലുള്ളത്. സംസ്ഥാനത്തിനായി സ്റ്റാൻഡിം​ഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് വാദം സമർപ്പിച്ചത്