പാലയൂര്‍ പരപ്പില്‍ വേലായുധന് നിര്യാതനായി
ഗുരുവായൂര്‍:വാദ്യകലാകാരന് പടിഞ്ഞാറെ നട ഗാന്ധിനഗറില്‍ പാലയൂര്‍ പരപ്പില്‍ വേലായുധന്(70)നിര്യാതനായി.നാലര പതീറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞു നിന്ന കലാകാരനാണ്.ചെണ്ട,കൊമ്പ് എന്നീ വാദ്യോപകരണങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.ഗുരുവായൂര്‍ നഗരസഭയില്‍ സി.എല്‍.ആര്.ജീവനക്കാരനുമായിരുന്നു.
ഭാര്യ:പരേതയായ ശാന്ത. മക്കള്‍:വിജിത,വിനിത,വിബിന്.മരുമക്കള്‍:രാജീവ്,നിഷാന്ത്.
സംസ്കാരം ഞായറാഴ്ച 11 ന് ഗുരുവായൂര്‍ നഗരസഭാ ശ്മശാനത്തില്‍