Post Header (woking) vadesheri

സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം പാലക്കാടിന്

Above Post Pazhidam (working)

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കിരീടം പാലക്കാടിന്. അവസാന നിമിഷം വരെ ഉദ്വേ​​ഗം നിലനിര്‍ത്തിയ ശേഷമാണ് പാലക്കാടിന്റെ നേട്ടം. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിന്റെ നേട്ടം. 949പോയിന്‍റ് വീതം കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു .940പോയിന്‍റ് നേടി തൃശ്ശൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.

Arya bhavan inner

തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. ചരിത്രത്തില്‍ അവരുടെ മൂന്നാം കിരീട നേട്ടം കൂടിയാണിത്.മേള അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം നില്‍ക്കെ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. 951 പോയിന്റുമായാണ് പാലക്കാട് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം സ്കൂള്‍ നേടിയ 161 പോയിന്റാണ്‌ പാലക്കാടിനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചത് .സംസ്കൃതോല്‍ സവത്തില്‍ തൃശ്ശൂരും എറണാകുളവും ചാമ്പ്യന്മാരായി .അടുത്ത സംസ്ഥാന കലോല്‍സവം കൊല്ലത്ത് വച്ച് നടക്കും .

Second Paragraph  Sarovaram(working)