Post Header (woking) vadesheri

ഏകാദശി ,പൈതൃകം ഗുരുവായൂരിന്റെ സാംസ്കാരികോത്സവം 19 ന് തുടങ്ങും

Above Post Pazhidam (working)

ഗുരുവായൂർ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നവംബർ 19ന് സാംസ്കാരികോത്സവത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ഗവ. യു.പി സ്കൂളിൽ നടക്കുന്ന സാംസ്കാരികോത്സവം കവി രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യും. ഭഗവത്ഗീത ശ്ലോകം ചൊല്ലൽ, പുരാണ പ്രശ്നോത്തരി,ധർമ്മകഥ ചിത്രരചന, ഉപന്വാസം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.മേഖലയിലെ സ്കൂളുകളിൽ നിന്ന് 500ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.

Arya bhavan inner

നവംബർ 23 ഏകാദശി നാളിൽ രുക്മിണി റീജൻസിയിൽ രാവിലെ 7 മുതൽ ഗുരുവായൂർ ക്ഷേത്രം മുൻമേൽശാന്തി . മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി സപരിവാരപൂജയ്ക്ക് നേതൃത്വം നൽകും.. തുടർന്ന് 9.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി. മാധവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ക്ഷേത്രം ഊരാളൻ . മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും. കർമശ്രേഷ്ഠ പുരസ്കാരദാനവും ഗീതാമത്സരവിജയികൾക്കുള്ള സമ്മാന ദാനവും ഉണ്ടാകും.തുടർന്ന് ശ്രീഹരി മൂർക്കന്നൂരിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ സംഗീതാർച്ചന നടക്കും. ഗോതമ്പ് ചോറും രസകാളനും അടങ്ങിയ ഏകാദശി ഭക്ഷണവും നൽകും

Second Paragraph  Sarovaram(working)

ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് ഏകാദശി നാളിൽ സന്ധ്യക്ക് കൊല്ലം- ചവറ മഹാലക്ഷ്മി വിളക്ക് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ പ്രത്യേക ദീപക്കാഴ്ച്ച ഗുരുവായൂർ ക്ഷേത്രപരിസരത്ത് നടക്കും. ഭാരവാഹികളായ അഡ്വ. രവി ചങ്കത്ത് ഡോ. കെ. ബി. പ്രഭാകരൻ, ശ്രീകുമാർ പി നായർ, മധു കെ നായർ, പ്രൊഫ. കുമാരി , മണലൂർ ഗോപിനാഥ്, കെ.കെ. ചന്ദ്രൻ, രവീന്ദ്രൻ വട്ടരങ്ങത്ത്, കെ. സുഗതൻ, പ്രമോദ് കൃഷ്ണ, ഡോ. സോമ സുന്ദരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Third paragraph Saravan bhavan