നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു ,22 കൊവിഡ് രോഗികൾ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ആശുപത്രിയിലെ ഓക്സിജൻ ടാങ്ക് ചോർന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ 22 കൊവിഡ് രോഗികൾ മരിച്ചു. നാസിക്കിലെ സക്കീർഹുസൈൻ ആശുപത്രിയിലാണ് സംഭവം. ടാങ്കിലേക്ക് ഓക്സിജൻ നിറക്കുന്നതിനിടെ വാൽവിലുണ്ടായ തകരാറാണ് അപകടകാരണം. ആശുപത്രിയിൽ ഓക്സിജൻ വിതരണം അരമണിക്കൂറോളം തടസ്സപ്പെട്ടു. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കൊവിഡ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച രോഗികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്കുമെന്നും. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര സര്ക്കാര് അറിയിച്ചു.
അരമണിക്കൂറോളം സമയമെടുത്താണ് ചോർച്ച അടച്ചത്. . ആകെ 167 രോഗികളുണ്ടായിരുന്ന ആശുപത്രിയിൽ 61 പേരും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവരാണ്.
ഈ 61 പേർക്കും ഓക്സിജൻ നൽകിയാണ് ജീവൻ നിലനിർത്തിയിരുന്നത്. അപകടത്തിന് പിന്നാലെ 30 ഓളം രോഗികളെ ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റിടങ്ങളിൽ നിന്നും ഓക്സിജൻ സിലിണ്ടറുകളെത്തിച്ചെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നുണ്ട്