
ഗുരുവായൂരിൽ ഒരു പുതിയ വിവാഹമണ്ഡപം കൂടി

ഗുരുവായൂർ : വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. ചിങ്ങം ഒന്നാം തീയതിയായ ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു.
ദേവസ്വം ഭരണസമിതി അംഗ ങ്ങളായ സി.മനോജ്, .മനോജ് ബി നായർ, ക്ഷേത്രം അസി.മാനേജർ എ.വി.പ്രശാന്ത്, ക്ഷേത്രം ജീവനക്കാർ എന്നിവർ സന്നിഹിതരായി.
ക്ഷേത്രം നടയിലെ 5-ാമത്തെ കല്യാണ മണ്ഡപം ആണിത്.. ഉത്ഘാടന ശേഷം ഇരുപത്തഞ്ചോളാം വിവാഹങ്ങൾ ഈ മണ്ഡപത്തിൽ നടന്നു. ചിങ്ങപുലരിയിൽ 75 വിവാഹങ്ങൾ ആണ് ക്ഷേത്ര നടയിൽ നടന്നത്
