Post Header (woking) vadesheri

ഗുരുവായൂരിൽ ഇല്ലം നിറ ഭക്തി സാന്ദ്രം

Above Post Pazhidam (working)

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലിക കതിർ പൂജ ദർശിക്കാൻ ഇത്തവണയും കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യവും ഭക്തർക്ക് നേടാനായി. പൂജിച്ച കതിർകറ്റകൾ വേഗത്തിൽ ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം..


ഇന്നു രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. കീഴ്ശാന്തി നമ്പൂതിരിമാർ കതിരുകൾ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു.

ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി  ടി.എം നാരായണൻ നമ്പൂതിരി കതിർ പൂജ നിർവ്വഹിച്ചു. പൂജിച്ച കതിർക്കറ്റകൾ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. കതിർകറ്റകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകി.ദേവസ്വം ചെയർമാൻ  എ.വി.ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ .സി.മനോജ്,
മനോജ് ബി നായർ,  എം. യു ഷിനിജ, ക്ഷേത്രം അസി.മാനേജർമാരായ എ.വി.പ്രശാന്ത്, എം. ഹരിദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി

ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഘോഷം ആഗസ്റ്റ് 30നാണ്. രാവിലെ 8.30 മുതൽ 9.30 മണി വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി. പുന്നെല്ലിൻ്റെ അരികൊണ്ടുള്ള പുത്തരി പായസവും അപ്പവും ശ്രീ ഗുരുവായൂരപ്പന് നേദിക്കും .വിശേഷാൽ പുത്തരി പായസം ഏറെ പ്രധാനമാണ്.

First Paragraph Jitesh panikar (working)